കൊണ്ടാട് - കൊക്കരണിക്കാവ് ഭഗവതി ക്ഷേത്രം റോഡ് മാണി സി കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. റോഡ് ഉദ്ഘാടനത്തിന് എത്തിയ മാണി സി കാപ്പന്‍ എം.എല്‍.എയെ നൂറുക്കണക്കിന് സ്ത്രീകള്‍ താലപ്പൊലിയേന്തി സ്വീകരിച്ചാനയിച്ചു. എം.എല്‍.എയുടെ ആസ്തിവികസന നിന്നും അനുവദിച്ച 10 ലക്ഷം രൂപാ ഉപയോഗിച്ചാണ് റോഡ് പൂര്‍ത്തിയാക്കിയത്.
ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന റോഡ് ടാറിംഗ് നടത്തിയതില്‍ സന്തുഷ്ടരായ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും റോഡ് ഉദ്ഘാടനം ഉത്സവ പ്രതീതിയിലാക്കുകയായിരുന്നു. പുണ്യ മാസമായ കര്‍ക്കിടകത്തില്‍ ഈ റോഡ് ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാമപുരം നാലമ്പലങ്ങള്‍ പില്‍ഗ്രിം ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തി പ്രദേശത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.





0 Comments