KSEB പെന്‍ഷനേഴ്‌സ് കൂട്ടായ്മ കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂരില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഡേവിഡ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോണ്‍ എം.പിയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ സാങ്കേതിക സമിതി കണ്‍വീനര്‍ എം മുഹമ്മദാലി റാവുത്തര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി വിമല്‍ ചന്ദ് സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാസ്റ്റര്‍ ട്രസ്റ്റ് ലീഗല്‍ സമിതി കണ്‍വീനര്‍ വി. പി രാധാകൃഷ്ണന്‍ വിശദീകരണം നടത്തി. വെല്‍ഫയര്‍ സമിതി കണ്‍വീനര്‍ ആര്‍ ഗീത ചികിത്സ സഹായ വിതരണം നിര്‍വഹിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് കുമാര്‍ പി, ദക്ഷിണ മേഖലാ സെക്രട്ടറി എന്‍ അനില്‍കുമാര്‍, സംസ്ഥാന സെക്രട്ടറി ഇ എന്‍ വേണുഗോപാല്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജില്ലാ സെക്രട്ടറി ചന്ദ്രലാല്‍ എം.സി സ്വാഗതവും, ജില്ലാ റിപ്പോര്‍ട്ടും,ജില്ലാ ട്രഷറര്‍ സിബി ലൂക്കോസ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.





0 Comments