പുതിയ തലമുറയെ ലഹരിയില്‍ നിന്നും മുക്തമാക്കുവാന്‍ ബോധവല്‍ക്കരണവുമായി പെന്‍ഷനേഴ്‌സ് സമൂഹം മാതൃകയാകുന്നു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ സംസ്ഥാനമൊട്ടാകെ ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി രംഗത്തിറങ്ങിയി
രിക്കുകയാണ്. കേരളമൊട്ടാകെ ബ്ലോക്ക് തലങ്ങളില്‍ നടത്തിയ കൂട്ട നടത്തം ശ്രദ്ധേയമായി. കുട്ടികളെയും യുവാക്കളെയും കാര്‍ന്നുതിന്നുന്ന ക്യാന്‍സറായി മാറുന്ന ലഹരിയെ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് നമ്മുടെ കടമയാണ് എന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ തോമസ് മീറ്റര്‍ പറഞ്ഞു. കെ എസ് എസ് പി യു ളാലം ബ്ലോക്ക് കമ്മിറ്റിയുടെയും ടൗണ്‍ ബ്ലോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കൂട്ട നടത്തം ഫ്‌ലാഗ് ഓഫ് ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
ളാലം ബ്ലോക്ക് പ്രസിഡണ്ട് പി എം തോമസ് പഴേപറമ്പില്‍ അധ്യക്ഷത വഹിച്ചു. കെ എസ് എസ് പി യു മുന്‍ ജില്ലാ പ്രസിഡണ്ട് ജോസഫ് മൈലാടിയില്‍ മുഖ്യപ്രഭാഷണം നടത്തി. ടൗണ്‍ ബ്ലോക്ക് പ്രസിഡണ്ട് പി വി സോമശേഖരന്‍ നായര്‍, ളാലം ബ്ലോക്ക് സെക്രട്ടറി കെ ജി വിശ്വനാഥന്‍, ടൗണ്‍ ബ്ലോക്ക് സെക്രട്ടറി എം എന്‍ രാജന്‍, മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടിജെ എബ്രഹാം തോന്നക്കര, ജോസ് എബ്രഹാം പന്തനാനില്‍ സി ഐ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. പാലാ ഗവ. ആശുപത്രി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച കൂട്ട നടത്തം ളാലം പാലം ജംഗ്ഷനില്‍ സമാപിച്ചു.


.webp)


0 Comments