നിയമം മൂലം മാത്രം ലഹരി വ്യാപനം തടയാന്‍ കഴിയില്ലെന്നും സ്വയം അവബോധം നേടി ലഹരിയെ തൂത്തെറിയാന്‍ ഓരോ വ്യക്തികള്‍ക്കും കഴിയണമെന്നും സഹകരണ വകുപ്പുമന്ത്രി വി എന്‍ വാസവന്‍. ഏറ്റുമാനൂര്‍ മംഗളം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരായ പോരാട്ടം അവനവനില്‍ നിന്നും കുടുംബത്തില്‍ നിന്നും തുടങ്ങണം. പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നും പ്രകൃതി സംരക്ഷണത്തോടൊപ്പം ലഹരിക്കെതിരായ പോരാട്ടത്തിനും നാം തയാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലവ്‌ലി ജോര്‍ജ് അധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.ആര്‍ അജയ്, ജില്ലാ വിമുക്തി മാനേജര്‍ എം.കെ പ്രസാദ്, മംഗളം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സ് ചെയര്‍മാന്‍ ഡോ. ബിജു വര്‍ഗീസ് ,തങ്കച്ചന്‍ തോന്നിക്കല്‍, കെ.ജി. ശ്രീജ, കെ.എസ്. അനീഷ, ഡോ.ജി ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ലഹരിക്കെതിരായുള്ള അവബോധന ക്ലാസും നടന്നു. കോട്ടയം ജില്ലയിലെ വിവിധ കോളജുകളിലെ കുട്ടികളോടൊപ്പം മംഗളം കോളേജിലെ എന്‍സിസി കേഡറ്റുകളും എസ്ഡിജി സെല്ലിന്റെ ഭാരവാഹികളും വിദ്യാര്‍ത്ഥികളും ചടങ്ങിന്റെ ഭാഗമായി.


.webp)


0 Comments