Breaking...

9/recent/ticker-posts

Header Ads Widget

ലയണ്‍സ് ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ്



2025 - 2026 വര്‍ഷത്തെ ലയണ്‍സ് ഡിസ്ട്രിക്ട് ക്യാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് അടൂര്‍ ഗ്രീന്‍വാലി കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു. സമ്മേളനം ഡപ്യൂട്ടി സ്വീക്കര്‍ ചിറ്റയം ഗോപകുമാര്‍  ഉദ്ഘാടനം ചെയ്തു . ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിന്നി ഫിലിപ്പ് അധ്യക്ഷത വഹിച്ചു . ഡോക്ടര്‍ എബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി . മുന്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വിജയകുമാര്‍ രാജു ക്യാബിനറ്റ് അംഗങ്ങളുടെ സ്ഥാനാരോഹണചടങ്ങ് നടത്തി .18 വയസ്സു വരെയുള്ള കുട്ടികളുടെ പ്രസ്ഥാനമായ ലിയോ  ഡിസ്ട്രിക്റ്റിന്റെയും ലയണ്‍ ലേഡീസ് ഫോറത്തിന്റെയും ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കേരളത്തിലെ ലയണ്‍സ് ക്ലബ്ബുകളുടെ ചെയര്‍മാനായ രാജന്‍ എന്‍ നമ്പൂതിരി നിര്‍വഹിച്ചു. വൈസ്  ഗവര്‍ണര്‍മാര്‍  ആയി ജേക്കബ് ജോസഫ്, മാര്‍ട്ടിന്‍ ഫ്രാന്‍സിസ് , ക്യാബിനറ്റ് സെക്രട്ടറിയായി ജേക്കബ് ജോര്‍ജ് , ക്യാബിനറ്റ് ട്രഷററായി  പിസി ചാക്കോ , അഡ്മിനിസ്‌ട്രേറ്ററായി എം ആര്‍ പി പിള്ള,  പബ്ലിക് റിലേഷന്‍ ഓഫീസറായി എം പി രമേഷ് കുമാര്‍,  ലേഡീസ് ഫോറം പ്രസിഡണ്ടായി ബിന്ദു ഹരീന്ദ്രനാഥ് , ലിയോ ഡിസ്ട്രിക്ട് പ്രസിഡണ്ടായി ലക്ഷ്മി ശ്രീ എന്നിവര്‍ ചുമതല ഏറ്റു .  കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അടൂര്‍ സേതു, കെ എസ് മോഹനന്‍ പിള്ള  എന്നിവര്‍ പ്രസംഗിച്ചു.  റീജിയന്‍ ചെയര്‍മാന്‍മാര്‍, സോണ്‍ ചെയര്‍മാന്‍മാര്‍, കോട്ടയം, ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. 



Post a Comment

0 Comments