Breaking...

9/recent/ticker-posts

Header Ads Widget

മഹിളാ സാഹസ് കേരള യാത്രക്ക് കടപ്ലാമറ്റം ജംഗ്ഷനില്‍ സ്വീകരണം നല്കി




മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ജെബി മേത്തര്‍ MP നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രക്ക് കടപ്ലാമറ്റം ജംഗ്ഷനില്‍ മഹിളാ കോണ്‍ഗ്രസ് കടപ്ലാമറ്റം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്  മോളമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകളോടും , പാര്‍ശ്വവത്ക്കരിപ്പെട്ടവരോടും കരുണയും കാരുണ്യവും, കരുതലുമുള്ള ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ പോരാട്ടം തുടരണമെന്ന്  ജെബി മേത്തര്‍ MP ആഹ്വാനം ചെയ്തു. യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയലക്ഷമി ദത്തന്‍,  ജില്ലാപ്രസിഡന്റ് ബറ്റി ടോജോ, ബ്ലോക്ക് പ്രസിഡന്റ് ഗംഗാദേവി  റ്റി. പി. , ജാന്‍സി ജോര്‍ജ്ജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മാത്യു കുളിരാനി , സി.സി മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments