നേരിന്റെ രാഷ്ട്രീയമായിരുന്നു വി.എസ് അച്യുതാനന്ദന്റേതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. പാവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും ജീവിതത്തിന് തണലായിരുന്നു വി.എസ്. വി.എസിന്റെ പ്രവര്‍ത്തനങ്ങളും രീതികളും ഏതൊരു രാഷ്ട്രീയക്കാരനും മാതൃകയാക്കാന്‍ കഴിയും. ഡല്‍ഹിയില്‍ വച്ച് ആദ്യമായി വി.എസിനെ കണ്ടതിനെക്കുറിച്ചും മാണി സി കാപ്പന്‍ ഓര്‍മ്മിക്കുന്നു.
മാണി സി കാപ്പന്റെ പിതാവ് ചെറിയാന്‍ ജെ കാപ്പനും ഒന്നിച്ചു ജയിലില്‍ കഴിഞ്ഞ കാര്യവും തടവറയില്‍ നേരിടേണ്ടി വന്ന മര്‍ദ്ദനങ്ങളെ ക്കുറിച്ചും വി.എസ് പറഞ്ഞിരുന്നു. 2006ലും 2011 ലും പാലായില്‍ LDF സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയ വി.എസ് അച്യുതാനന്ദന്‍ തന്റെ ജയിലനുഭവങ്ങള്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. ജയിലധികൃതര്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുമ്പോള്‍ കോണ്‍ഗ്രസുകാരനും അഡ്വക്കേറ്റുമായ ചെറിയാന്‍ ജെ കാപ്പന്‍ അദ്ദേഹത്തെ അഴിച്ചുവിടാന്‍ ആവശ്യപ്പെട്ട സംഭവവും വി.എസ് പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികളര്‍പ്പിക്കുകയായിരുന്നുമാണിസികാപ്പന്‍.
0 Comments