രാമപുരത്തെ നാലമ്പലങ്ങളില്‍ ദര്‍ശനപുണ്യം തേടി ഭക്തജനത്തിരക്ക്. കര്‍ക്കിടകം മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച നിരവധിയാളുകളാണ് നാലമ്പല ദര്‍ശനത്തിനെത്തിയത്.പുലര്‍ച്ചെ മൂന്നുമണിയോടു കൂടി ഭക്തജനങ്ങള്‍ എത്തിത്തുടങിയിരുന്നു.
KSRTC യുടെ പ്രത്യേക സര്‍വ്വീസുകളും ഉണ്ടായിരുന്നു. മാണി സി കാപ്പന്‍ എംഎല്‍എ ഞായറാഴ്ച നാലമ്പലങ്ങളില്‍ ദര്‍ശനം നടത്തി. രാമപുരം കുടപ്പലം, അമനകര, മേതിരി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ എംഎല്‍എ ഭക്തര്‍ക്കുള്ള സൗകര്യങ്ങളെക്കുറിച്ച് ക്ഷേത്രം അധികൃതരുമായി സംസാരിച്ചു. പുതുതായി അനുവദിച്ച ലോ മാക്സ് ലൈറ്റുകളുടെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. രാമപുരം ക്ഷേത്രത്തില്‍ എത്തിയ അദ്ദേഹം ഡ്യൂട്ടിക്ക് പോലീസുകാരുടെ എണ്ണം കുറവാണെന്ന് കണ്ടതോടെ കൂടുതല്‍ പോലീസുകാരെ വിന്യസിപ്പിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് അന്നദാന വിതരണത്തിലും പങ്കെടുത്തശേഷം ആണ് എംഎല്‍എ മടങ്ങിയത്.
0 Comments