ഏറ്റുമാനൂര്‍ പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയം സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിനുള്ളില്‍ വളര്‍ന്ന മരം മുറിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു. മതിലും തകര്‍ത്ത് പ്രധാന റോഡിലേക്ക് വളര്‍ന്ന ഏഴിലംപാല അപകടഭീഷണി ഉയര്‍ത്തിയിട്ടും അധികാരികള്‍ കണ്ട മട്ടില്ല. 100 വര്‍ഷത്തോളം പഴക്കം വരുന്ന ഈ കൂറ്റന്‍ ഏഴിലംപാല വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡിനോട് ചേര്‍ന്ന കുടുംബാരോഗ്യ ആശുപത്രിയിലേയ്ക്കുള്ള പ്രധാന റോഡിലേക്കുള്ള ഈ ഭാഗത്ത് ഓട്ടോ സ്റ്റാന്‍ഡും പ്രവര്‍ത്തിക്കുന്നുണ്ട്.





0 Comments