പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ഡോക്ടേഴ്‌സ് ദിനാഘോഷത്തോടനുബന്ധിച്ച് ഡോക്ടര്‍മാരുടെ രക്തദാന ക്യാമ്പ് നടത്തി. ഡോക്ടേഴ്‌സ് ദിനാഘോഷത്തിന്റെയും രക്തദാന ക്യാമ്പിന്റെയും ഉദ്ഘാടനം പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റം നിര്‍വഹിച്ചു. ഡോക്ടേഴ്‌സ് ഡേയിലെ ഡോക്ടര്‍മാരുടെ രക്തദാനം രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ആദരവാണെന്ന് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം പറഞ്ഞു.
പാലാ മരിയന്‍ മെഡിക്കല്‍ സെന്ററും പാലാ ബ്ലഡ് ഫോറവും പാലാ റോട്ടറി ക്ലബ്ബും ഐഎംഎയും ചേര്‍ന്നാണ് മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഹോസ്പിറ്റല്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ സൂപ്രണ്ട് ഡോക്ടര്‍ മാത്യു തോമസ് അദ്ധ്യക്ഷനായിരുന്നു. ഐഎംഎ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിറിയക് തോമസ്, പാലാ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് മാത്തുക്കുട്ടി ജോസ്, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ആന്റണി വൈപ്പന, പാലാ ബ്ലഡ് ഫോറം ജോയിന്റ് സെക്രട്ടറി സജി വട്ടക്കാനാല്‍, ഹോസ്പിറ്റല്‍ ഓപ്പറേഷന്‍ മാനേജര്‍ ബാബു സെബാസ്റ്റ്യന്‍, ബ്ലഡ് ഫോറം ട്രഷറര്‍ പ്രഫ. സുനില്‍ തോമസ്, സിസ്റ്റര്‍ ബ്ലെസ്സി ജോസി എഫ്‌സിസി, സിസ്റ്റര്‍ ബിന്‍സി എഫ്‌സിസി, ബ്ലഡ് ഫോറം ഡയറക്ടര്‍മാരായ സാബു അബ്രാഹം, സൂരജ് പാലാ, ഷാജി തകിടിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോക്ടര്‍ ജോസ് ജോസഫ്, ഡോക്ടര്‍ റ്റോണി തോമസ്, ഡോക്ടര്‍ ജോളിമോന്‍ ജോര്‍ജ്, ഡോക്ടര്‍ നിഥിന്‍ തോമസ്, ഡോക്ടര്‍ ദാമോദര്‍ കൃഷ്ണന്‍ തുടങ്ങിയ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് രക്തദാന ക്യാമ്പ് നടന്നത്. രോഗികളെ പരിശോധിക്കുന്നതിനിടയിലും വിശ്രമമെടുക്കാതെ ഡോക്ടര്‍മാരുടെ രക്തദാനം മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവും ആയി.





0 Comments