ഏറ്റുമാനൂരിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലാക്കാനായി വിഭാവനം ചെയ്ത മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം ജൂലൈ 12 ന് വൈകിട്ട് 4ന് നടക്കും. ഇതിന്റെ ഭാഗമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. 32 കോടി ചിലവഴിച്ച് അഞ്ചുനിലകളിലായി 3810 ചതുരശ്ര മീറ്ററില്‍ ആണ് സമുച്ചയം നിര്‍മ്മിക്കുന്നത്.രണ്ടു ഘട്ടങ്ങളിലായാണ് നിര്‍മാണം. ഒന്നാംഘട്ടത്തില്‍ മൂന്നുനിലകളുടെ നിര്‍മാണം, വൈദ്യുതീകരണം, അഗ്‌നിരക്ഷാ സംവിധാനം എന്നിവ 2300 ചതുരശ്ര മീറ്ററില്‍ പൂര്‍ത്തിയാക്കും. 110 ചതുരശ്ര മീറ്ററില്‍ വിശാലമായ പാര്‍ക്കിങ് സൗകര്യമുള്‍പ്പെടെയാണിത്. 15 കോടി രൂപ ഒന്നാം ഘട്ടത്തില്‍ ചിലവഴിക്കും.
പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിര്‍മാണച്ചുമതല. സബ് രജിസ്ട്രാര്‍ ഓഫീസ്, സബ് ട്രഷറി, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ്, പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഓഫിസ്, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസ്, ഫുഡ് ഇന്‍സ്‌പെക്ടര്‍ ഓഫീസ്, കൃഷി ഭവന്‍, ഐസിഡിഎസ് എന്നിവ ഉള്‍പ്പടെ പത്തു സര്‍ക്കാര്‍ ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ ഒരുമിച്ച് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുക. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് അധ്യക്ഷയായി.കെ എന്‍ വേണുഗോപാല്‍, ഇ എസ് ബിജു,ബാബു ജോര്‍ജ്, ഫാ. ബിനു കുന്നത്ത്, രശ്മി ശ്യാം,അരവിന്ദാക്ഷന്‍ നായര്‍, പി വി മൈക്കിള്‍, ജി പ്രകാശ്, അഡ്വ. രജീവ് ചിറയില്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ രൂപേഷ്, അസി. എന്‍ജിനീയര്‍ രഞ്ജി ബാബു, അതിരമ്പുഴ ജുമ മസ്ജിത് ചീഫ് ഇമാം അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍ ദീപ നന്ദിയും പറഞ്ഞു.
0 Comments