Breaking...

9/recent/ticker-posts

Header Ads Widget

അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ എം.പി.മാരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.



ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്ത കന്യാസ്ത്രീകളെ എം.പി.മാരുടെ നേതൃത്വത്തിലുള്ള സംഘം തുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിച്ചു. എം.പി മാരായ ബന്നി ബഹനാന്‍, എന്‍.കെ പ്രേമചന്ദ്രന്‍,  ഫ്രാന്‍സിസ് ജോര്‍ജ്, സപ്തഗിരി, മുന്‍ മുഖ്യമന്ത്രി ഭുപേഷ് ബാഗല്‍, റോജി എം ജോണ്‍ എം.എല്‍.എ, നേതാക്കളായ അനില്‍ തോമസ്, അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീ പ്രീതിയുടെ സഹോദരന്‍ ബൈജു എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മുന്‍കൂര്‍ അനുമതി വാങ്ങി ജയില്‍ സന്ദര്‍ശനത്തിന് എത്തിയ എം.പി.മാരെ  ജയില്‍ കവാടത്തില്‍ അധികാരികള്‍ തടയുകയും സന്ദര്‍ശന അനുമതി നിഷേധിക്കുകയും ചെയ്തു.തുടര്‍ന്ന് എം.പി.മാര്‍ ജയില്‍ കവാടത്തിന് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ഭുപേഷ് ബാഗല്‍ എം.പി.മാരെ കയറ്റണമെന്ന് കര്‍ശന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം സന്ദര്‍ശനത്തിന് അനുമതി നല്‍കി. 

ക്രൂരമായ അക്രമണങ്ങളും, ഭീഷണിയും ആണ് ബജ്‌റംഗ്ദള്‍ അക്രമി സംഘത്തില്‍ നിന്ന് ഉണ്ടായതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന  സഹായിയെ ക്രൂരമായി മര്‍ദ്ദിച്ചു. തങ്ങള്‍ക്ക് നേരെയും പൊതു മദ്ധ്യത്തില്‍ കൈയ്യേറ്റ ശ്രമം ഉണ്ടായപ്പോള്‍ പോലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു . കൈവശമുണ്ടായിരുന്ന  ബാഗുകളിലെ സാധനങ്ങള്‍ എല്ലാം വലിച്ച് വാരി പുറത്തെറിഞ്ഞതായി  അവര്‍ പറഞ്ഞു. നിയമപരമായ എല്ലാ രേഖകളും ഞങ്ങളുടെ കൈവശമുണ്ടായിരുന്നതായും തെറ്റ് ചെയ്യാത്തതിനാല്‍ ഭയപ്പെടുന്നില്ലന്നും അവര്‍ പറഞ്ഞു. മനുഷ്യക്കടത്ത് , മതപരിവര്‍ത്തനം തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ അനുസരിച്ച് കേസ് എടുത്തത് നീതിന്യായ വ്യവസ്ഥകളോട് ഉള്ള വെല്ലുവിളിയാണന്നും എം.പി.മാര്‍ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments