Breaking...

9/recent/ticker-posts

Header Ads Widget

പുതിയ കോടതി സമുച്ചയം നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.



ഏറ്റുമാനൂരില്‍ പുതിയ കോടതി സമുച്ചയം നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.  പഴയ കോടതി കെട്ടിടം പൊളിച്ചു നീക്കിയതോടെ നിലവില്‍ മുന്‍സിഫ് കോടതിയും ഇതര കോടതികളും,  പാര ലീഗല്‍ പ്രവര്‍ത്തനങ്ങളും കുടുംബ കോടതി കെട്ടിടത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. 


ഇവിടെ സ്ഥലപരിമിതി പലപ്പോഴും  പ്രശ്‌നമാവുകയാണ്. ഈ പ്രതിസന്ധി മറികടക്കുന്നതിനായി ഏറ്റുമാനൂരില്‍  കോടതി സമുച്ചയം ഉടന്‍ ഉയരുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ഇതിനുള്ള ഭരണാനുമതി ലഭിച്ചതായും  ഉടന്‍ ശിലാസ്ഥാപന കര്‍മ്മം നടത്തുമെന്നും മന്ത്രി പറഞ്ഞു. പഴയ മുന്‍സിഫ്  മജിസ്‌ട്രേറ്റ് കോടതി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ലേലം ചെയ്ത്, പൊളിച്ചു നീക്കിയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയത് കോടതിയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരുന്നു.

Post a Comment

0 Comments