Breaking...

9/recent/ticker-posts

Header Ads Widget

ഓമല്ലൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 6, 7 തീയതികളില്‍



കുറുപ്പുംതറ ഓമല്ലൂര്‍ ശനീശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ജൂലൈ 6, 7 തീയതികളില്‍  നടക്കും. ക്ഷേത്രം തന്ത്രി മുണ്ടക്കൊടി ഇല്ലത്ത് ദാമോദരന്‍ നമ്പൂതിരി മേല്‍ശാന്തി, രതീഷ് ടിവിപുരം എന്നിവര്‍ കാര്‍മികത്വം വഹിക്കും. ഞായറാഴ്ച രാവിലെ 9:30 ന് ചലച്ചിത്ര പിന്നണി ഗായികയും ആദ്ധ്യാത്മക പ്രഭാഷകയുമായ ആലീസ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ലളിത സഹസ്രനാമ അഖണ്ഡ ജപാര്‍ച്ചന നടക്കും. തുടര്‍ന്ന് ലളിത സഹസ്രനാമ പുഷ്പാര്‍ച്ചനയും പ്രസാദ ഊട്ടും നടത്തും. തിങ്കളാഴ്ച രാവിലെ നട തുറക്കല്‍, അഭിഷേകം, ഉഷപൂജ, മഹാഗണപതിഹോമം, 9 മണിക്ക് കലശപൂജ തുടര്‍ന്ന് കലാശാഭിഷേകം, ഉച്ചപൂജ, പ്രസാദ വിതരണം, മഹാപ്രസാദഊട്ട് എന്നീ ചടങ്ങുകളും നടക്കുമെന്ന് ക്ഷേത്രകാര്യദര്‍ശി ആര്‍ഷശ്രീ ശിവാനന്ദമയി പറഞ്ഞു.



Post a Comment

0 Comments