പാലാ ഗവണ്മെന്റ് പോളിടെക്നിക് വിദ്യാര്‍ത്ഥികള്‍ സ്വന്തമായി ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മ്മിച്ചു. കോളേജിലെ റെഗുലര്‍, വര്‍ക്കിംഗ് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് ഇലക്ട്ര ഇലക്ട്രിക് വാഹനം രൂപകല്പന ചെയ്തത്. നൂറുശതമാനവും പാലാ പൊളിടെക്‌നിക്കില്‍ നിര്‍മ്മിച്ച ഇലക്ട്രയുടെ ഫ്‌ലാഗ് ഓഫ് മാണി സി. കാപ്പന്‍ MLA നിര്‍വഹിച്ചു. ഇലക്ട്രയ്ക് ആവശ്യമായ സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ നല്‍കി നിര്‍മ്മാണം പൂര്‍ത്തികരിച്ചത് ഇലക്ട്രക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ്.
ഇലക്ട്രിക്കല്‍ അധ്യാപകരായ നെവിന്‍ ജോസ്, ജെറിന്‍ ജോയ്, ദീപക് ജോയ്, ലല്ലുമോള്‍ കെ. ജോണി, ബബിത ടി. എബ്രഹാം, അഷ്‌റഫ് എം. കെ., ബാലു ആര്‍. നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ അനി എബ്രഹാം, ഉന്നത വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ രാജേഷ്.എം., പ്രിന്‍സിപ്പല്‍ റീനു ബി. ജോസ്, ഇലക്ട്രിക്കല്‍ വിഭാഗം മേധാവി ബിനു ബി. ആര്‍. എന്നിവര്‍ സന്നിഹിതരായിരുന്നു.





0 Comments