Breaking...

9/recent/ticker-posts

Header Ads Widget

റോഡിന് നടുവിലെ കുഴികള്‍ അപകട ഭീഷണിയാകുന്നു.



പാലാ ഉഴവൂര്‍ റോഡില്‍ ഇടനാടിന് സമീപം റോഡിന് നടുവിലെ കുഴികള്‍ അപകട ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍  ഇരുചക്ര വാഹന യാത്രികന്‍ ഇവിടെ അപകടത്തില്‍പെട്ടിരുന്നു. കുഴി മുന്നില്‍ കണ്ട് പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. എല്ലാ വര്‍ഷവും മഴക്കാലത്ത് ഇവിടെ കുഴികള്‍ രൂപപ്പെടാറുണ്ട്.


കഴിഞ്ഞ വര്‍ഷം സമീപവാസികള്‍ കല്ലും മണ്ണും ഉപയോഗിച്ച് കുഴികളടയ്ക്കുകയും പിന്നീട് പരാതി നല്‍കിയതിനെ തുടര്‍ന്ന് കുഴി അടച്ച് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കുകയും ചെയ്തിരുന്നു.റോഡിലെ വളവില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്  അപകടസാധ്യത വര്‍ധിപ്പിക്കുന്നു.ഇരുവശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍  വളവിന് അടുത്ത് എത്തുമ്പോഴാണ് കുഴികള്‍ ശ്രദ്ധയില്‍ പെടുക.വളവിന് അടുത്തു വരുമ്പോള്‍ മാത്രമാണ് മറുവശത്തു നിന്നും വരുന്ന വാഹനങ്ങള്‍ കാണാനും കഴിയുന്നത്. വാഹനങ്ങള്‍ കുഴിയില്‍ ചാടുമ്പോള്‍ അടിയിടിച്ച് തകരാറുകളും സംഭവിക്കുന്നുണ്ട്. കുഴികളടക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.

Post a Comment

0 Comments