ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ കുടുംബാരോഗ്യ കേന്ദ്രം റോഡ് അപകടാവസ്ഥയില്‍. ശക്തമായ കാറ്റിലും, മഴയിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. ആശുപത്രിയിലേക്കുള്ള റോഡരികില്‍ വലിയ മരങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്. ഏറ്റുമാനൂര്‍ സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിലെ ടാറിങ് തകര്‍ന്നു. യാത്ര ദുഷ്‌കരമാണ്. വിതരണത്തിന്റെ പൈപ്പിനായി റോഡ് കുഴിച്ചെങ്കിലും ഇവിടെയും ടാറിങ് നടത്തിയിട്ടില്ല റോഡരികില്‍ നില്‍ക്കുന്ന മരങ്ങള്‍ ഏതുനിമിഷവും നിലം പതിക്കാവുന്ന നിലയിലാണ് പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് നില്‍ക്കുന്ന വലിയ വാകമരം അപകട ഭീഷണി ഉയര്‍ത്തുന്നുകയാണ്. അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റണമെന്ന് പോലീസ് അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നാളിതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. സ്റ്റേഷന് താഴെ വശം പോലീസ് കോര്‍ട്ടേഴ്‌സിനോട് ചേര്‍ന്ന് റോഡരികില്‍ നില്‍ക്കുന്ന ബദാം മരവും ഭീഷണി ഉയര്‍ത്തുന്നുണ്ട്. മരത്തിന്റെ കമ്പുകള്‍ ഉണങ്ങി ഏത് സമയവും നിലത്തേക്ക് വീഴാവുന്ന നിലയിലാണ്. ആശുപത്രിയിലേക്ക് എത്തുന്ന രോഗികളും സ്‌കൂള്‍ കുട്ടികളും വിവിധ ആരാധനാലയങ്ങളിലേക്ക് ഉള്ള യാത്രക്കാരും അടക്കമുള്ളവര്‍ സഞ്ചരിക്കുന്ന വഴിയിലാണ് അപകടം പതി ഇരിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം 33 വാര്‍ഡിലെ റോഡുകള്‍ ടാര്‍ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റയാള്‍ സമരം നടത്തിയിരുന്നു. അടിയന്തരമായി ഈ റോഡില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്നും, റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നും യാത്രക്കാരും, ആവശ്യപ്പെട്ടു. എം.സി റോഡില്‍ നിന്നും ഏറ്റുമാനൂര്‍ ആശുപത്രിയില്‍ എത്തുന്ന റോഡാണ് ശോച്യാവസ്ഥയിലായത്.
0 Comments