തൃശ്ശിവപേരൂര്‍ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജൂലൈ ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണി മുതല്‍ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണം ആരംഭിക്കും.
ക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം, തിലഹവനം, ഒറ്റനമസ്‌കാരം, കൂട്ടനമസ്‌കാരം എന്നിവയ്ക്കുള്ള പ്രത്യേക സൗകര്യവും ഉണ്ട്. ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി വിഷ്ണു നമ്പൂതിരി കല്ലമ്പള്ളി ഇല്ലം മുഖ്യ കാര്‍മികത്വം വഹിക്കും. ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണത്തിന് സുനില്‍കുമാര്‍ വി.കെ വടക്കേപ്പറമ്പില്‍ നേതൃത്വം നല്‍കും. വാഹന പാര്‍ക്കിഗിംന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് ക്ഷേത്രം ഉപദേശക സമിതി സൗജന്യ ഔഷധക്കഞ്ഞി വിതരണം ചെയ്യും.





0 Comments