കോണ്‍ഗ്രസ് നേതാവും പ്രമുഖ സഹകാരിയുമായിരുന്ന അന്തരിച്ച പ്രൊഫ കെ.കെ എബ്രഹാമിന്റെ 12-ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം പാലായില്‍ നടന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുന്‍ മുഖ്യമന്ത്രി കെ കരുണാകരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രൊ കെ.കെ എബ്രഹാമിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് അദ്ദേഹം പറഞ്ഞു.
സത്യാനന്തര കാലഘട്ടത്തില്‍ സ്വയം പുകഴ്ത്തുന്ന നേതാക്കന്മാരേറെയുള്ളതായും ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന സാഹചര്യങ്ങളാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു. കിഴതടിയൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേനത്തില്‍ INTUC പാലാ നിയോജക മണ്ഡലം പ്രസിഡന്റ് രാജന്‍ കൊല്ലം പറമ്പില്‍ അധ്യക്ഷനായിരുന്നു. DCC പ്രസിഡന്റ് നാട്ടകം സുരേഷ്, ജോസഫ് വാഴയ്ക്കന്‍ , അഡ്വ ടോമി കല്ലാനി, ഫിലിച്ച് ജോസഫ്, അഡ്വ. ബിജു പുന്നത്താനം, ജോയി സ്‌കറിയ, Rസജീവ്, N സുരേഷ്, സതീഷ് ചൊള്ളാനി ,R പ്രേംജി, ഷോജി ഗോപി, അനിയന്‍ മാത്യു, മോളി പീറ്റര്‍, തോമസുകുട്ടി നെച്ചിക്കാട്ട്, ആനി ബിജോയി, ആല്‍ബിന്‍ ഇടമനശ്ശേരി, സണ്ണി മുണ്ടനാട്ട്, ആല്‍ബിന്‍ ഇടമനശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. പാലാ സെന്റ് തോമസ് കോളജ് പ്രൊഫസര്‍, DCC വൈസ് പ്രസിഡന്റ്, KPCC അംഗം, തുടങ്ങിയ വിവിധ സ്ഥാനങ്ങളിലും സഹകരണ രംഗത്തും പ്രൊഫ കെ.കെ എബ്രഹാമിന്റെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ ഓര്‍മ്മിച്ചകൊണ്ടാണ് അനുസ്മരണ പ്രഭാഷണങ്ങള്‍ നടന്നത്.
0 Comments