റെയില്‍വേ സിഗ്‌നല്‍ സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് കുറുപ്പന്തറ റെയില്‍വേ ഗേറ്റ് തുറക്കുവാന്‍ കഴിഞ്ഞില്ല. ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സിഗ്‌നല്‍ തകരാര്‍ സംഭവിച്ചത്. റെയില്‍വേ ഗേറ്റ് അടഞ്ഞതോടെ കുറുപ്പുംതറ-കല്ലറ റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടു ഇതേ തുടര്‍ന്ന് റെയില്‍വേ ഗേറ്റിന് ഇരുവശവും എത്തിയ വാഹനങ്ങള്‍ തിരികെ മറ്റു വഴികളിലൂടെ കിലോമീറ്റര്‍ ചുറ്റി സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോയത്. ചുവന്ന കൊടി വീശിയും മറ്റു മുന്നറിയിപ്പുകള്‍ നല്‍കിയും ഗേറ്റ് കീപ്പര്‍മാര്‍ ട്രെയിനുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിടുകയും പിന്നീട് വേഗത കുറച്ച് കടന്നുപോവുകയും ചെയ്തു. തിരുവനന്തപുരം കോര്‍ബ എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ ഇത്തരത്തില്‍ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പിടിച്ചിട്ടു. റെയില്‍വേ മേല്‍പ്പാലം എന്ന ആവശ്യം മുന്‍നിര്‍ത്തി സ്ഥലം ഏറ്റെടുക്കാല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും നിര്‍മ്മാണ ഘട്ടത്തിലേക്ക് ഇനിയും കടന്നിട്ടില്ല.
0 Comments