Breaking...

9/recent/ticker-posts

Header Ads Widget

റോഡ് ഉപരോധ സമരം നടത്തി.



അതിരമ്പുഴയില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജനകീയ റോഡ് ഉപരോധ സമരം നടത്തി. നീണ്ടൂര്‍ റോഡില്‍ നിന്നും തുടക്കം കുറിക്കുന്ന മുണ്ടുവേലിപ്പടി-വേദഗിരി-കുറുമള്ളൂര്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടണ് ജനകീയ  റോഡ് ഉപരോധ സമരം നടത്തിയത്. ഉപരോധസമരം ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട്  അഭിലാഷ് കുര്യന്‍ പ്ലാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു.  2021-2022 കാലഘട്ടത്തില്‍ തോമസ് ചാഴികാടന്‍ എം പി യായിരുന്ന സമയത്ത് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ചിട്ടും യാതൊരുവിധ പണികളും ആരംഭിച്ചിട്ടില്ല. മുണ്ടുവേലി പടിയിലും, വേദഗിരി ഭാഗത്തും രണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചതല്ലാതെ ഒരു ജോലിയും നടന്നില്ല. 

റോഡ് നന്നാക്കാനുള്ള നടപടിയില്‍ ആരംഭിച്ചില്ലെങ്കില്‍ നിരാഹാരം സമരം അടക്കമുള്ള പ്രതിഷേധ സമരപരിപാടികളിലേക്ക്  നീങ്ങുമെന്ന് പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കിയ ആം ആദ്മി പാര്‍ട്ടി ഭാരവാഹികള്‍ അറിയിച്ചു. എം പിക്കും  എംഎല്‍എയും മന്ത്രിയുമായ വി. ന്‍ വാസവനും ആം ആദ്മി പാര്‍ട്ടി തദ്ദേശവാസികളില്‍ നിന്ന് ഒപ്പു ശേഖരണം നടത്തി നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു . ഈ മഴക്കാലത്ത് റോഡില്‍ വെള്ളം കെട്ടിക്കിടന്ന് ഇരുചക്രവാഹനക്കാര്‍ അപകടത്തില്‍ പെടുന്നത് പതിവാണ്. ഇതിന് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ആം ആദ്മി പാര്‍ട്ടി  ഉപരോധ സമരം നടത്തിയത്.  അതിരുമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജോയി ചാക്കോ മുട്ടത്തുവയലില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.  ജില്ലാ ട്രഷറര്‍ സണ്ണി കേ. സി, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം സെക്രട്ടറി സജി ഇരുപ്പുമല, ത്രേസ്യാമ്മ അലക്‌സ്, മിനി ബെന്നി മ്ലാവില്‍,  അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോജോ ആട്ടയില്‍  ആം ആദ്മി പാര്‍ട്ടി പഞ്ചായത്ത് ഭാരവാഹികളായ സുജിത്ത് കുമാര്‍, പിജെ ജോസഫ് പാക്കുമല, പി കെ രാജന്‍ ലൂസി തോമസ്, , ടോമി പാറപ്പുറം, വര്‍ക്കി ചെമ്പനാനി, വര്‍ഗീസ് മഞ്ചേരികളം. K D.ഔസേപ്പ്  കൊരികോമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
05.

Post a Comment

0 Comments