Breaking...

9/recent/ticker-posts

Header Ads Widget

മരം കടപുഴകി റോഡില്‍ വീണു



പാലാ റിവര്‍ വ്യൂ റോഡില്‍  ആര്‍വി പാര്‍ക്കില്‍ മണ്ണ് മാറ്റുന്നതിനിടെ മരം കടപുഴകി വീണു.  വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മരം വീണ് കാറിനും നാശനഷ്ടങ്ങളുണ്ടായി. ഉച്ചകഴിഞ്ഞു 1.40 ന് ആണ് സംഭവം. ജെസിബി ഡ്രൈവര്‍ അശ്രദ്ധമായി മണ്ണ് മാറ്റിയതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മരം വീണ്  ഗതാഗതവും തടസ്സപ്പെട്ടു. പാലാ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. റിവര്‍വ്യൂറോസില്‍ RVപാര്‍ക്കിന്റെ മതില്‍ അടിഭാഗത്തെ കല്‍ക്കെട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. കല്‍ക്കെട്ട് റോഡിലേക്ക് മറിഞ്ഞു കിടക്കുന്നത് അപകട ഭീഷണിയായിരുന്നു. 2 ലക്ഷം രൂപ ചെലവില്‍ മതില്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്നടന്നുവരുന്നത്.



Post a Comment

0 Comments