Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷിക പൊതുയോഗവും കര്‍ഷക സൈമിനാറും നടന്നു



കുറിച്ചിത്താനം ഗാന്ധിഗ്രാം റബ്ബര്‍ ഉത്പാദക സംഘത്തിന്റെ വാര്‍ഷിക പൊതുയോഗവും കര്‍ഷക സൈമിനാറും നടന്നു. RPS വാര്‍ഷിക സമ്മേളനവും PSPM ലൈബ്രറിയുമായി സഹകരിച്ച് നടത്തിയ കര്‍ഷകസെമിനാറും റബ്ബര്‍ബോര്‍ഡ് ADO സുജ എസ് നായര്‍ ഉദ്ഘാടനം ചെയ്തു. RPS ന്റെ  ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ടാപ്പേഴ്‌സ് ബാങ്കിന്റെ ഉദ്ഘാടനവും സുജ എസ് നായര്‍ നിര്‍വഹിച്ചു. റബ്ബര്‍ലാറ്റക്‌സ് സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കവണാര്‍ ലാറ്റക്‌സ് MD രഞ്ജിത് D വിശദീകരിച്ചു. RPS പ്രസിഡന്റ് ജോയി നെല്ലിക്കല്‍ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സണ്ണി താമരക്കാട്ട് PD കേശവന്‍ നമ്പൂതിരി, രാജന്‍ MK എന്നിവര്‍ പ്രസംഗിച്ചു. റബ്ബര്‍ കൃഷി മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു.



Post a Comment

0 Comments