ദേശീയതലത്തിലും സംസ്ഥാനതലത്തിലും മെഡല്‍ നേട്ടവുമായി ശ്രേയ മരിയ മാത്യു. ഇന്ത്യന്‍ ബാഡ്മിന്‍ അസോസിയേഷന്‍ ബാംഗ്ലൂരില്‍ വച്ച് നടത്തിയ സബ്ജൂനിയര്‍ ടൂര്‍ണമെന്റില്‍ 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡബിള്‍സില്‍ വെങ്കല മെഡലും സംസ്ഥാന ബാഡ്മിന്റണ്‍ അസോസിയേഷന്‍ കോഴിക്കോട് വച്ച് നടത്തിയ സംസ്ഥാനതല മത്സരത്തില്‍ 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡബിള്‍സില്‍ ഒന്നാം സ്ഥാനവും മിക്‌സഡ് ഡബിള്‍സില്‍ രണ്ടാം സ്ഥാനവും സിംഗിള്‍സില്‍ മൂന്നാം സ്ഥാനവും ശ്രേയ നേടി. കോട്ടയം ജില്ലയില്‍നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യ പെണ്‍കുട്ടിയാണ് ശ്രേയ മരിയ മാത്യു. മുത്തോലി സെന്റ് ജോസഫ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മുത്തോലി വലിയമംഗലം വീട്ടില്‍ അവിനാഷ് ആശ ദമ്പതികളുടെ മകളാണ്. പാലാ സെന്റ് തോമസ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഷിബ്സ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ ഷിബു ഗോപിദാസിന്റെ കീഴില്‍ മൂന്നുവര്‍ഷമായി പരിശീലനം നടത്തിവരികയാണ് ശ്രേയ. ശ്രദ്ധ മരിയ മാത്യുവാണ് സഹോദരി. ചീഫ് കോച്ച് ഷിബു ഗോപിദാസ് , ബിജോ ജോര്‍ജ് , അവിനാഷ് മാത്യു, ജോസ്‌ക്കുട്ടി പൂവേലി, ജോര്‍ജ്കുട്ടിജേക്കബ് എന്നിവര്‍ നേട്ടങ്ങള്‍ വിശദീകരിച്ചു.
0 Comments