ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷ ചടങ്ങുകളില്‍ ഭക്തജനത്തിരക്ക്. വൈദിക മേലദ്ധ്യക്ഷന്മാരും വൈദിക ശ്രേഷ്ഠരും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് തിരുനാളാഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. വെള്ളിയാഴ്ച രാവിലെ 11.30 ന് ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ശനിയാഴ്ച 2.30 ന് ശ്രവണ പരിമിതര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ ബലി ഉണ്ടായിരിക്കും. ജൂലായ് 27,28 തീയതികളില്‍ പ്രധാന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടക്കും. പ്രധാന തിരുനാള്‍ ദിനമായ തിങ്കളാഴ്ച പാലാ ബിഷപ് മാര്‍ ജോസ്ഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. തിരുനാള്‍ പ്രദക്ഷിണവും നടക്കും. അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ച് ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് ആത്മീയ ചൈതന്യമുള്‍ക്കൊള്ളാന്‍ ആയിരക്കണക്കിന് വിശ്വസികളാണ് ഭരണങ്ങാനത്തെത്തുന്നത്.
0 Comments