Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ TV എബ്രഹാമിന് ആദരാഞ്ജലിയര്‍പ്പിച്ച് അനുസ്മരണ സമ്മേളനം കൊഴുവനാലില്‍ നടന്നു



രാഷ്ട്രീയരംഗത്തും പൊതുപ്രവര്‍ത്തന മേഖലകളിലും ശ്രദ്ധേയനായിരുന്ന അന്തരിച്ച അഡ്വ TV എബ്രഹാമിന് ആദരാഞ്ജലിയര്‍പ്പിച്ച് അനുസ്മരണ സമ്മേളനം കൊഴുവനാലില്‍ നടന്നു. ചീഫ് വിപ്പ് ഡോ. N ജയരാജ് MLA സമ്മേളനം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉത്തമ മാതൃകയായിരുന്നു അഡ്വ.ടി വി അബ്രാഹാമിന്റെ ജീവിതമെന്ന്  ഡോ. എന്‍ ജയരാജ്  പറഞ്ഞു. രാഷ്ട്രീയം പഠന വിഷയമാക്കുകയാണെങ്കില്‍ ടി.വി യുടെ  ജീവിതവും പ്രവര്‍ത്തനവും മാത്രം പഠിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. 
കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്വാന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം.പി പി.സി തോമസ് മുഖ്യപ്രഭാഷണവും കൊഴുവനാല്‍ ഫൊറോനാ പള്ളി വികാരി റവ. ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.  ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോര്‍ജ്, കൊഴുവനാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു, ടെല്‍ക്കാ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.സി ജോസഫ് , മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അഡ്വ ഫ്രാന്‍സിസ് തോമസ് , ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ സണ്ണി തോമസ്, ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി പ്രെഫ. കൊച്ചുത്രേസ്യാ എബ്രാഹം, കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ബെല്ലാ ജോസഫ്, ഹെഡ്മാസ്റ്റര്‍ സോണി തോമസ്, കൊഴുവനാല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡൈനോ ജയിംസ്, സ്‌കൂള്‍ പിറ്റിഎ പ്രസിഡന്റ് ഷിബു തെക്കേമറ്റം, നോബി അബ്രാഹം എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. അനുസ്മരണ സമ്മേളനത്തില്‍ വച്ച് ടി.വി അബ്രാഹം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വര്‍ഷത്തെ എക്‌സലന്‍സ്  അവാര്‍ഡ് വിതരണം കേരള ഗവ.ചീഫ് വിപ്പ് ഡോ എന്‍ ജയരാജ് എംഎല്‍എ യും  മാണി സി കാപ്പന്‍ എംഎല്‍എയും  നിര്‍വഹിച്ചു. മികച്ച വിജയം നേടിയ കൊഴുവനാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനേയും കിര്‍ഗിസ്ഥാനില്‍ നടന്ന ലോക വനിതാ ഗുസ്തിയില്‍ 7 സ്വര്‍ണ്ണം നേടിയെടുത്ത ഇന്ത്യന്‍ ടീമിനെ നയിച്ച കോച്ച് ബിജു വിനെയും  ചടങ്ങില്‍ ആദരിച്ചു.

Post a Comment

0 Comments