വികസനത്തോടൊപ്പം കരുതലുമായി ജനഹൃദയങ്ങള്‍ കീഴടക്കിയ ജനകീയ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
കോണ്‍ഗ്രസ് ഹൗസില്‍ നടന്ന സമ്മേളനത്തില്‍ ചികിത്സാ ധനസഹായവും കുടുംബ സഹായ ഫണ്ടും വിദ്യാഭ്യാസ അവാര്‍ഡുകളും തിരുവഞ്ചൂര്‍ വിതരണം ചെയ്തു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.വി ജോയി പൂവംനില്‍ക്കുന്നതില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ ജി ഗോപകുമാര്‍, ഡിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.ജി ഹരിദാസ്, ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍, നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്, ബിജു കൂമ്പിക്കന്‍, വിഷ്ണു ചെമ്മുണ്ടവള്ളി,പ്രിയ സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments