യൂണിവേഴ്‌സിറ്റി പെന്‍ഷനേഴ്‌സ് ഫോറവും എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷനും സംയുക്തമായി നടത്തിയ ബാബുരാജ് വാര്യര്‍ അനുസ്മരണ സമ്മേളനം മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു. ത്യാഗമനോഭാവത്തോടും സേവന സന്നദ്ധതയോടും കൂടി പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു ബാബുരാജ് വാര്യരെന്ന് മന്ത്രി പറഞ്ഞു.
യൂണിവേഴ്‌സിറ്റി പെന്‍ഷനേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി അംഗം വി.ആര്‍ പ്രസാദ് അധ്യക്ഷനായിരുന്നു. യോഗത്തില്‍ അസോസിയേഷന്‍ സെക്രട്ടറി സുരേഷ് എം.എസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രൊഫ. ഡോ.ജയചന്ദ്രന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. റെജി സക്കറിയ, ജോജി അലക്‌സ് , ഡോ. ഹരികൃഷ്ണന്‍ പി, ഡോ. ബിജു തോമസ്, രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍, പരീക്ഷ കണ്‍ട്രോളര്‍ ഡോ. ശ്രീജിത്ത് സി.എം , അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി രാജേഷ്‌കുമാര്‍, യൂണിവേഴ്‌സിറ്റി പെന്‍ഷനേഴ്‌സ് ഫോറം കേരള സംസ്ഥാന പ്രസിഡന്റ് എ.ആര്‍ രാജന്‍, എം.ജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് രാജേഷ് ഡി, സന്ധ്യ ജി കുറുപ്പ്, എസ്എഫ്‌ഐ ക്യാമ്പസ് യൂണിറ്റ് സെക്രട്ടറി മിഥുന്‍, എ.കെ.ആര്‍.എസ്.എ യൂണിറ്റ് സെക്രട്ടറി അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments