യൂത്ത് കോണ്‍ഗ്രസ്സ് കിടങ്ങൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഒരുക്കം 2025 മണ്ഡലം കണ്‍വന്‍ഷനും മെമ്പര്‍ഷിപ്പ് ക്യാമ്പയിനും നടത്തി. തദ്ദേശ തെരെഞ്ഞെടുപ്പിന് മുന്നോടിയായുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ രൂപരേഖയും കണ്‍വന്‍ഷനില്‍ അവതരിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഗോകുല്‍ G വടക്കേത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യു ഉത്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിജോ ജോസഫ് , DCC എക്‌സിക്യൂട്ടീവ് മെമ്പര്‍ വി.കെ സുരേന്ദ്രന്‍ ,മണ്ഡലം പ്രസിഡന്റ് ജോസ് കൊല്ലാറാത്ത്, കെ.എം രാധാകൃഷ്ണന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ജിത്തു കരിമാടത്ത്, തോമസു കുട്ടി കുടുന്തയില്‍, പോള്‍ ദേവസ്യ മഠത്തില്‍, ബോബി തോമസ്സ് മാങ്കുടിയില്‍, സതീശന്‍ ശ്രീനിലയം, തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments