Breaking...

9/recent/ticker-posts

Header Ads Widget

11-ാമത് വിന്‍സെന്‍ഷ്യന്‍ ഭവനത്തിന്റെ ശിലാസ്ഥാപനം നടന്നു.




അതിരമ്പുഴ കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് ഇടവകയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍, സൊസൈറ്റിയുടെ  85-ാം വാര്‍ഷികത്തോടനുബന്ധിച്ച്  ഇടവകയിലെ ഭവനരഹിത കുടുംബത്തിനുവേണ്ടി നിര്‍മ്മിക്കുന്ന 11-ാമത് വിന്‍സെന്‍ഷ്യന്‍ ഭവനത്തിന്റെ ശിലാസ്ഥാപനം നടന്നു. 

വികാരി റവ. ഡോ. ഫാദര്‍ സോണി തെക്കുംമുറിയില്‍ തറക്കല്ലിടീല്‍ നിര്‍വ്വഹിച്ചു. പരേതരായ വരാകുകാലായില്‍ വി.ഡി കുര്യനും, റോസമ്മ കുര്യനും സൊസൈറ്റിക്ക് സൗജന്യമായി നല്‍കിയ 4 സെന്റ് ഭൂമിയിലാണ് 11 ലക്ഷം രൂപയുടെ വീട്  നിര്‍മ്മിക്കുന്നത്. കോണ്‍ഫറന്‍സ് പ്രസിഡന്റ് ബെന്നി തടത്തില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ ജെറിന്‍ കാവനാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് എബ്രഹാം കൊറ്റത്തില്‍,  ബ്രദര്‍ പോള്‍, ബ്രദര്‍ ടില്‍ജോ, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ പ്രശാന്തി, സിസ്റ്റര്‍ റോസിലിന്‍ ഭവനനിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍  പി.റ്റി. ജോസഫ്, ജോസ് വേങ്ങാത്തടം തുടങ്ങിയവര്‍പ്രസംഗിച്ചു.

Post a Comment

0 Comments