പാലായില്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപാ തട്ടിയെടുത്ത കേസ്സിലെ പ്രതി പിടിയില്‍. പാലാ മീനച്ചില്‍ മറ്റക്കാട്ട് സോജന്‍ എം.എസ്. (38) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റു പ്രതികളായ പാലാ മുരിക്കുംപുഴ സ്വദേശികളായ ദമ്പതികള്‍ ,ജോജോയും ഭാര്യ സിനുവും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ന്യൂസിലാന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് പേരില്‍ നിന്നായി 15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.
ഇപ്പോള്‍ പിടിയിലായ സോജന്‍ മുമ്പ് മറ്റൊരു സ്ത്രീ വിഷയക്കേസ്സില്‍ പിടിയിലായിരുന്നുവെന്ന് പാലാ എസ്.ഐ. കെ. ദിലീപ് കുമാര്‍ പറഞ്ഞു. ഇയാള്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ജോലികള്‍ കരാറെടുത്തു നടത്തിവരികയായിരുന്നു ഇതിനിടെയാണ് ജോലി തട്ടിപ്പിന് ശ്രമിച്ച് പിടിയിലായത്. വിളക്കുംമരുത്, പാലാക്കാട്, മീനച്ചില്‍ കുറ്റില്ലാം എന്നിവിടങ്ങളിലായി ഇയാള്‍ മാറി മാറി താമസിച്ചു വരികയായിരുന്നു. പാലാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ കെ,GSI ബിജു ചെറിയാന്‍, SCPO സന്തോഷ്, CPO അഭിലാഷ്, CPO മിഥുന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.





0 Comments