Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയില്‍ 155 ഓണച്ചന്തകള്‍ സംഘടിപ്പിക്കും.


ഓണക്കാലത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയില്‍ 155 ഓണച്ചന്തകള്‍ സംഘടിപ്പിക്കും. കുടുംബശ്രീ ഒരുക്കുന്ന ഓണച്ചന്തകള്‍ക്ക് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 
ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ 2025 ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ്  ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. 



തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓരോ കുടുംബശ്രീ സിഡിഎസുകളുടെയും നേതൃത്വത്തിലാണ് മേളകള്‍ സംഘടിപ്പിക്കുന്നത്. ഓരോ സിഡിഎസും കുറഞ്ഞത് രണ്ട് ഓണച്ചന്തകള്‍, മൂന്നു മുതല്‍ അഞ്ചു ദിവസം വരെയുള്ള ദൈര്‍ഘ്യത്തില്‍ സംഘടിപ്പിക്കും.
ശര്‍ക്കര വരട്ടി, ഉപ്പേരി, പായസം, പുളിയിഞ്ചി, കാളന്‍, തദ്ദേശീയ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും അച്ചാറുകളും,കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, പച്ചക്കറികള്‍,കരകൗശല വസ്തുക്കള്‍, പൂക്കള്‍ എന്നിവ ലഭ്യമാക്കും.
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ 750 രൂപ വിലയുള്ള ഓണകിറ്റ് കൂപ്പണ്‍ സിസ്റ്റത്തിലൂടെ അഡ്വാന്‍സ് ഓര്‍ഡര്‍ ആയി ലഭ്യമാക്കും. ജില്ലാതല ഓണ വിപണന മേള ചങ്ങനാശ്ശേരി പുതൂര്‍ പള്ളി കോംപ്ലക്‌സ് ഗ്രൗണ്ടില്‍ വച്ച് നടക്കും. ഉത്രാട ദിവസം വൈകുന്നേരത്തോടെ ഓണച്ചന്തകള്‍ സമാപിക്കും.

Post a Comment

0 Comments