Breaking...

9/recent/ticker-posts

Header Ads Widget

വെട്ടിമുകള്‍ വിക്ടറി ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 15ന്



നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രവര്‍ത്തന സജ്ജമാക്കിയ വെട്ടിമുകള്‍ വിക്ടറി ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 15ന് നടക്കും. 35 വര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന ലൈബ്രറി പ്രദേശവാസികളുടെ കൂട്ടായ്മയിലാണ് നവീകരിച്ചത്.  നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന്  ലൈബ്രറി ഭാരവാഹികള്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 


വായന തല്‍പരരും , ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നവരുമായ  പഴയ തലമുറ വലിയ ലക്ഷ്യബോധത്തോടെ തുടക്കം കുറിച്ച ഗ്രന്ഥശാലയ്ക്കാണ്  ഇപ്പോള്‍ പുതുജീവന്‍ വയ്ക്കുന്നത്.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഷൈജു തെക്കുംചേരി മുഖ്യപ്രഭാഷണം നടത്തും. ഗ്രന്ഥശാല പ്രസിഡന്റ് സിറില്‍ ജി  നരിക്കുഴി  അധ്യക്ഷനായിരിക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലൈബ്രറി ഭാരവാഹികളായ സിറില്‍ ജി നരിക്കുഴി, ജോസ് എം.ഡി, സന്നദ്ധ പ്രവര്‍ത്തകരായ ജഗദീഷ് സ്വാമി ആശാന്‍, സതീഷ് കാവ്യധാര എന്നിവര്‍പങ്കെടുത്തു.

Post a Comment

0 Comments