കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെയും കൊഴുവനാല്‍ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കര്‍ഷക ദിനാഘോഷവും മികച്ച കര്‍ഷകരെ ആദരിക്കലും ആഗസ്റ്റ് 17 ന് നടക്കും. ഞായറാഴ്ച രാവിലെ 9.30 ന് കൊഴുവനാല്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗര്‍ ഉദ്ഘാടനം ചെയ്യും. കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അധ്യക്ഷയായിരിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോര്‍ജ്ജ് മികച്ച കര്‍ഷകരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടക്കല്‍ മുഖ്യ പ്രഭാഷണം നടത്തും. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബിനി ഫിലിപ്പ് പുതിയ പദ്ധതികള്‍ വിശദീകരിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ബാങ്ക് പ്രതിനിധികള്‍, കാര്‍ഷിക വികസന സമിതിയംഗങ്ങള്‍ , കുടുംബശ്രീ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാര്‍ഷിക സെമിനാറും കര്‍ഷക സമ്മേളനവും നടക്കും. 'ഫലവൃക്ഷ വിളകളുടെ കൃഷിരീതികളും സാധ്യതകളും' എന്ന വിഷയത്തെ കുറിച്ച് സീന എലിസബത് ക്ലാസ് നയിക്കും.കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ SMAM വഴി നടപ്പിലാക്കുന്ന യന്ത്ര ഉപകരണ പദ്ധതി വഴി 40% മുതല്‍ 80% വരെ ഗവണ്മെന്റ് സബ്‌സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള സൗജന്യ രജിസ്‌ടേഷനുള്ള സൗകര്യവും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ലീലാമ്മ ബിജു, കൃഷി ഓഫീസര്‍ മഞ്ജുശ്രീ, കാര്‍ഷിക വികസന സമിതിയംഗം സുരേഷ് കല്ലേപ്പിള്ളൂങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments