സപ്ലൈകോ ജില്ലാ ഫെയറും ഓണച്ചന്തകളും ഓഗസ്റ്റ് 26 മുതല്‍ ആരംഭിക്കും. സപ്ലൈകോ ഓണം ജില്ലാ ഫെയര്‍ തിരുനക്കര മൈതാനത്ത് ചൊവ്വാഴ്ച രാവിലെ 9.30 ന് സഹകരണ, തുറമുഖ, ദേവസ്വം വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.
അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എം.പി ആദ്യ വില്‍പന നിര്‍വഹിക്കും. ജോസ് കെ. മാണി എം.പി. വിശിഷ്ടാതിഥിയായിരിക്കും. സഞ്ചരിക്കുന്ന ഓണച്ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.എല്ലാ നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ എത്തും. ജില്ലാ ഫെയറും സഞ്ചരിക്കുന്ന ഓണച്ചന്തകളും സെപ്റ്റംബര്‍ നാലു വരെ പ്രവര്‍ത്തിക്കും. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സബ്സിഡി നിരക്കില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് ലഭ്യമാക്കുന്നത്.





0 Comments