ഭാരതത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15 വെള്ളിയാഴ്ച വര്‍ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കും. കോട്ടയം ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷം ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാവിലെ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 9.00 മണിക്ക് മൃഗസംരക്ഷണ- ക്ഷീരവികന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയര്‍ത്തും. തുടര്‍ന്ന് സല്യൂട്ട് സ്വീകരിക്കും. പരേഡില്‍ 25 പ്ലാറ്റൂണുകള്‍ പങ്കെടുക്കും.
ചടങ്ങുകള്‍ രാവിലെ 8.35ന് ആരംഭിക്കും. പോലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്നിവയുടെ അഞ്ചു പ്ലാറ്റൂണുകള്‍, എന്‍.സി.സി. സീനിയര്‍, ജൂനിയര്‍ ഡിവിഷനുകളിലായി ആറു പ്ലാറ്റൂണുകള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ആറു പ്ലാറ്റൂണുകള്‍, സ്‌കൗട്ട്, ഗൈഡ്‌സ് വിഭാഗത്തില്‍നിന്ന് നാലു പ്ലാറ്റൂണുകള്‍, ജൂനിയര്‍ റെഡ്‌ക്രോസ് വിഭാഗത്തില്‍ രണ്ടു പ്ലാറ്റൂണുകള്‍, എന്നിവയ്‌ക്കൊപ്പം രണ്ടു ബാന്‍ഡ് പ്ലാറ്റൂണുകളും പരേഡില്‍ അണിനിരക്കും. ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ടി. ശ്രീജിത്ത് ആണ് പരേഡ് കമാന്‍ഡര്‍. ജില്ലാ പോലീസ് ആസ്ഥാനത്തെ (ഡി.എച്ച്.ക്യൂ)റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ പി.എം. സുനില്‍ ആണ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ഡി.എച്ച്.ക്യൂ പ്ലാറ്റൂണിനെ റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ ബിറ്റു തോമസ്, കേരള സിവില്‍ പോലീസ് പ്ലാറ്റൂണിനെ ചങ്ങനാശേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ആര്‍.പി. ടിനു, വനിതാ പോലീസ് പ്ലാറ്റൂണിനെ കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജി. പ്രീതി, എക്‌സൈസ് പ്ലാറ്റൂണിനെ കാഞ്ഞിരപ്പള്ളി റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധി കെ. സത്യപാലന്‍, ഫോറസ്റ്റ് പ്ലാറ്റൂണിനെ വണ്ടന്‍പതാല്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. സുനില്‍കുമാര്‍ എന്നിവര്‍ നയിക്കും.
0 Comments