Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി പറമ്പുറത്ത് സി.ആര്‍. ഗോപിനാഥന്‍ നായര്‍ (അപ്പു സാര്‍- 94) നിര്യാതനായി.



സാഹിത്യകാരനും റിട്ടയേര്‍ഡ് അധ്യാപകനുമായ കാണക്കാരി പറമ്പുറത്ത് സി.ആര്‍. ഗോപിനാഥന്‍ നായര്‍ (അപ്പു സാര്‍-  94) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. കാണക്കാരി പബ്ലിക് ലൈബ്രറി സ്ഥാപക സെക്രട്ടറി, കാണക്കാരി എന്‍എസ്എസ് കരയോഗം സെക്രട്ടറി, കാണക്കാരി ക്ഷീര വ്യവസായ സഹകരണ സംഘം സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സി.ആര്‍.ജിയുടെ  നിരവധി സാഹിത്യ രചനകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ : പരേതയായ ഭാര്‍ഗവി അമ്മ, മക്കള്‍: കെ.ജി. ഗീത, കെ.ജി. ശോഭന, കെ ജി ജമുന. മരുമക്കള്‍ :
മന്മഥന്‍ കക്കാടം പള്ളി, പരേതരായരാജന്‍,ഹരിദാസ്.




Post a Comment

0 Comments