ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ രാമപുരത്തെ നാലമ്പലങ്ങളില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച വൈകിട്ട് 7 മണിയോടെയാണ് രാജീവ് ചന്ദ്രശേഖര്‍ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയത്. പിന്നീട് കൂടപ്പുലം ശ്രീ ലക്ഷമണസ്വാമി ക്ഷേത്രത്തിലും, അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശ്രീ ശത്രുഘ്ന സ്വാമി ക്ഷേത്രത്തിലെയും ദര്‍ശനത്തിന് ശേഷം വീണ്ടും ശ്രീ രാമസ്വാമി ക്ഷേത്രത്തിലെത്തിയാണ് മടങ്ങിയത്.
നാല് ക്ഷേത്രങ്ങളിലും ക്ഷേത്ര ഭാരവാഹികള്‍ അദ്ദേഹത്തെ സ്വീകരിച്ചു. നാലമ്പലങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി കേന്ദ്ര ഗവണ്‍മെന്റിന്റെ തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കുന്നതിന് നാലമ്പല ദര്‍ശന കമ്മറ്റിക്ക് വേണ്ടി സോമനാഥന്‍ നായര്‍ അക്ഷയ നിവേദനം നല്‍കി. നാലമ്പലങ്ങളുടെ വികസനത്തിന് വേണ്ടി കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിന് വേണ്ട ശ്രമങ്ങള്‍ നടത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍ ക്ഷേത്ര ഭാരവാഹികളോട് പറഞ്ഞു. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജയന്‍ കരുണാകരന്‍ ,എം.പി. ശ്രീനിവാസ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
0 Comments