കരള്‍ രോഗബാധിതനായി ഗുരുതരാവസ്ഥയില്‍ എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന
പുന്നത്തുറ വെസ്റ്റ് ആലയ്ക്കല്‍ വീട്ടില്‍ എ. ഡി. മനോജിന്റെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി നാട് ഒരുമിക്കുന്നു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് ചികിത്സ സഹായനിധി രൂപീകരണത്തിനായി നാട് ഒരുമിക്കുന്നത്. അടിയന്തിര ശസ്ത്രക്രിയയ്ക്കും തുടര്‍ന്നുള്ള ചികിത്സയ്ക്കുമായി ഏകദേശം 40 ലക്ഷം രൂപയോളം ചെലവ് വരുമെന്ന് ചികിത്സാസഹായ നിധി ഭാരവാഹികള്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭാര്യയും ഡിഗ്രിക്കും നഴ്സിംഗിനും പഠിക്കുന്ന രണ്ട് കുട്ടികളും അടങ്ങുന്നതാണ് മനോജിന്റെ കുടുംബം.

ചികിത്സയുമായി ബന്ധപ്പെട്ട് വിവിധ ആശുപത്രികളില്‍ ഭാരിച്ച തുക ഇതിനകം കുടുംബം ചിലവഴിച്ചു. ഈ സാഹചര്യത്തിലാണ് മനോജിന്റെ ചികിത്സാസഹായത്തിനായി നാടൊരുമിക്കുന്നത്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 8 മുതല്‍ 14 വരെ വാര്‍ഡുകളില്‍ ആഗസ്റ്റ് 31 ഞായറാഴ്ച ഫണ്ട് ശേഖരണം നടത്തും. ഏറ്റുമാനൂര്‍ ടൗണിലെ വ്യപാരികളെയും ഇതിനായി സമീപിക്കും. ധനശേഖരണത്തിനായി ധനലക്ഷ്മി ബാങ്ക് ഏറ്റുമാനൂര്‍ ബ്രാഞ്ചില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍: 026705300011729
ഐഎഫ്എസ്‌സി കോഡ് DLXB0000267-
ആദ്യ ധനസഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് , എന്റെ ഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് സജി മുണ്ടക്കല്‍ നഗരസഭാ ചികിത്സാസഹായ സമിതി ഭാരവാഹികളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമായ ഇ.എസ്. ബിജു, പ്രിയ സജീവ് എന്നിവര്‍ക്ക് കൈമാറി.

0 Comments