അകലക്കുന്നം ഗ്രാമപഞ്ചായത്തിന്റെയും കാര്‍ഷിക വികസന സമിതിയുടെയും, കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക ദിനം വിപുലമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കാര്‍ഷിക സെമിനാറും, വിളംബര ജാഥയും, മികച്ച കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നടത്തി. അകലക്കുന്നം പഞ്ചായത്ത് ഹാളില്‍ നടന്ന പൊതുസമ്മേളനം അഡ്വ.ചാണ്ടി ഉമ്മന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷയായിരുന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ട്രീസ സെലിന്‍ ജോസഫ് പദ്ധതിവിശദീകരണം നടത്തി. കൃഷി ഓഫീസര്‍ രേവതി ചന്ദ്രന്‍ സ്വാഗതവും, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രാജേഷ് കെ ആര്‍ നന്ദിയും പറഞ്ഞു.കാര്‍ഷിക സംരംഭകത്വം എന്ന വിഷയത്തില്‍ അകലക്കുന്നം അഗ്രോ പ്രോഡ്യൂസ് കമ്പനി സി ഇ ഒ ടോം ജേക്കബ്ബ് ആലയ്ക്കല്‍ ക്ലാസെടുത്തു.
പഞ്ചായത്തിലെ മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടവരെ പൊന്നാടയണിയിച്ച് ആദരിച്ചു ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍,അകലക്കുന്നം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റിയംഗങ്ങളായ ശ്രീലത ജയന്‍, ജേക്കബ്ബ് തോമസ്, ജാന്‍സി ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അശോക് കുമാര്‍ പൂതമന, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ രാജശേഖരന്‍ നായര്‍, ബെന്നി വടക്കേടം, വാര്‍ഡ് മെമ്പര്‍മാരായ റ്റെസി രാജു, മാത്തുക്കുട്ടി ആന്റണി, ജോര്‍ജ് തോമസ്, ഷാന്റി ബാബു, കെ കെ രഘു, ജീനാ ജോയി, ജില്ലാ കാര്‍ഷിക വികസന സമിതിയംഗം അഡ്വ.പ്രദീപ് കുമാര്‍ റ്റി പി, പഞ്ചായത്ത് കാര്‍ഷിക വികസനസമിതിയംഗങ്ങളായ പി ജെ കുര്യന്‍, എം എ ബേബി, ബി പി കെ പി ബ്ലോക്ക് എല്‍ ആര്‍ പി ഹരികുമാര്‍ മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments