മുണ്ടാങ്കലിൽ അപകടത്തിൽ മരണമടഞ്ഞ ജോമോളുടെ മകൾ അന്നമോളും മരണമടഞ്ഞു... ഗുരുതരമായി പരിക്കേറ്റ് മാർസ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു വെൻ്റിലേറ്ററിലായിരുന്ന അന്നമോൾ വെള്ളിയാഴ്ച . രാത്രി എട്ടരയോടെ.യാണ് മരണമടഞ്ഞത് അല്ലാപ്പാറ പാലക്കുഴിക്കുന്നേൽ സുനിലിൻ്റെയും: അപകടത്തിൽമരണമടഞ്ഞ ജോമോളുടെയും മകളാണ് അന്ന ' പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അന്നമോളുടെ മരണത്തോടെ മുണ്ടാങ്കൽ അപകടത്തിൽ മരണമടഞ്ഞവരുടെ എണ്ണം മൂന്നായി. അധ്യാപക വിദ്യാർത്ഥിയായ ചന്തൂസ്: ഓടിച്ചിരുന്ന കാറാണ് ചൊവ്വാഴ്ച രാവിലെ മുണ്ടങ്കലിൽ വച്ച് നിയന്ത്രണം വിട്ട് 2 സ്കൂട്ടറുകളിൽ ഇടിച്ചത്. അപകടത്തിൽ സ്കൂട്ടറു കളിൽ സഞ്ചരിച്ചിരുന്ന മേലുകാവ് സ്വദേശിനി ധന്യ സന്തോഷുംജോമോൾ സുനിലും മരണമടഞ്ഞു. സ്കൂട്ടറിൽ ജോമോൾക്കൊപ്പമുണ്ടായിരുന്ന അന്നമോളും വെള്ളിയാഴ്ച മരണത്തിനു കീഴടങ്ങി.
0 Comments