Breaking...

9/recent/ticker-posts

Header Ads Widget

ശിവപുരാണ മഹായജ്ഞം ഞായറാഴ്ച സമാപിക്കും



അരീപ്പറമ്പ് ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവപുരാണ മഹായജ്ഞം ഞായറാഴ്ച സമാപിക്കും. യജ്ഞത്തിന്റെ എട്ടാം ദിവസമായ ശനിയാഴ്ച രാവിലെ ശിവപഞ്ചാക്ഷരി മാഹാത്മ്യ പാരായണവും മഹാ മൃത്യുഞ്ജയ ഹോമവും നടന്നു യജ്ഞാചാര്യന്‍ ജഗന്നാഥശര്‍മ്മ പുലിമുഖം പ്രഭാഷണം നടത്തി. 

വൈകീട്ട് മഹാശിവാഗ്‌നി ജ്വലനവും പഞ്ചാക്ഷരി ജപസമര്‍പ്പണവും ഭക്തിനിര്‍ഭരമായി. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് ഭസ്മാഭിഷേകം നടക്കും. ഉച്ചകഴിഞ്ഞ് 3 ന് അവഭൃഥ സ്റ്റാനം നടക്കും. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ശിവലിംഗ വിഗ്രഹ നിമജ്ജന ഘോഷയാത്രയുംനടക്കും.

Post a Comment

0 Comments