Breaking...

9/recent/ticker-posts

Header Ads Widget

ഒന്നര കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു



ഓണക്കാലത്ത് ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനായുള്ള  സ്‌പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവില്‍ ഇടുക്കി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കട്ടപ്പന- നരിയംപാറ ഭാഗത്ത് നിന്നും  ഒന്നര കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു .  കോട്ടയം  കോതനല്ലൂര്‍  കുഴിയാംചാല്‍ പറക്കാട്ട് വീട്ടില്‍ അനിരുദ്ധന്‍  എന്നയാളെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്  ഇന്‍സ്പെക്ടര്‍ രാജേഷ്‌കുമാര്‍.K.V യുടെ നേതൃത്വത്തിലുള്ള ടീം അറസ്റ്റ് ചെയ്തത്. ഇയാള്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന 1.530 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 


ഇയാള്‍ കട്ടപ്പന ഭാഗങ്ങളില്‍ കഞ്ചാവ് മൊത്ത വില്പന നടത്തി വരുന്നയാളാണ്. പ്രതി സഞ്ചരിച്ച  ബൈക്കും കസ്റ്റഡിയിലെടുത്തു.  ഇയാള്‍ക്കെതിരെ തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലും,  കമ്പംമെട്ട് പോലിസ് സ്റ്റേഷനിലും, കട്ടപ്പന പോലിസ് സ്റ്റേഷനിലും  കേസ് നിലവിലുണ്ട്. പരിശോധനകളില്‍  അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി ജെയിംസ്, ബിനോയ്. K. J, പ്രിവന്റീവ് ഓഫീസര്‍മാരായ സിജുമോന്‍. K.N, ജലീല്‍ P.M , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആല്‍ബിന്‍ ജോസ്, സിറില്‍ ജോസഫ്, ആകാശ് മോഹന്‍ദാസ്, മരിയ എബ്രഹാം എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments