അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റ ആഭിമുഖ്യത്തില്‍ ഫ്രീഡം റാലിയും സ്വാതന്ത്ര്യദിന പരേഡും സംഘടിപ്പിച്ചു. സ്‌കൂളങ്കണത്തില്‍ മാനേജര്‍ ഫാദര്‍ ആന്റണി കിഴക്കെ വീട്ടില്‍ പതാക ഉയര്‍ത്തി സന്ദേശം നല്‍കി. എന്‍സിസി, എന്‍എസ്എസ്, സ്‌കൗട്ട് & ഗൈഡ്‌സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് അയര്‍ക്കുന്നം കവലയിലേയ്ക്ക് സ്വാതന്ത്ര്യദിന റാലി നടത്തിയത്. വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു.
ബസ് സ്റ്റാന്‍ഡിലെ പൊതുവേദിയില്‍ നടന്ന സംഗമം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഷൈരാജ് വര്‍ഗീസ്, എന്‍സിസി ഓഫീസര്‍ ജിജോ ചെറിയാന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ജോമോന്‍ എന്നിവര്‍ സംസാരിച്ചു. ഗൈഡ് ക്യാപ്റ്റന്‍ മീര സൂസന്‍ എബ്രഹാം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു. രാവിലെ എട്ടുമണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ മാനേജര്‍ റവ. ഫാ. ആന്റണി കിഴക്കേവീട്ടില്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. സ്‌കൂളില്‍ എന്‍സിസി ബറ്റാലിയന്റെ മാര്‍ച്ച് പാസ്റ്റും മധുരപലഹാര വിതരണവും നടന്നു.SGT ആദിത്യന്‍ രാജു പരേഡിന് നേതൃത്വം നല്‍കി. പിറ്റിഎ പ്രസിഡന്റ് ബിനോയ് ഇടയാലിലും പൂര്‍വാധ്യാപകരും സന്നിഹിതരായിരുന്നു.
0 Comments