ബാങ്ക് ഓഫ് ബറോഡ ചേര്‍പ്പുങ്കല്‍ ശാഖയുടെ ഉദ്ഘാടനം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് വിനായക് മുതലിയാര്‍ നിര്‍വഹിച്ചു. മാര്‍സ്ലീവാ മെഡിസിറ്റി ഡയറക്ടര്‍ ഫാദര്‍ ജോസഫ് കണിയോടിക്കല്‍, ചേര്‍പ്പുങ്കല്‍ പള്ളി വികാരി ഫാദര്‍ മാത്യു കുന്നേല്‍, ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ്, ബാങ്ക് ഓഫ് ബറോഡ എറണാകുളം റീജിയണല്‍ മാനേജര്‍ മിനി സി.ജി, പഞ്ചായത്ത് പ്രസിഡന്റ് ഇ.എം ബിനു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേഴ്‌സി ജോണ്‍, പഞ്ചായത്ത് മെമ്പര്‍മാരായ മിനി ജെറോം, ലൈസമ്മ ജോസഫ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു കീക്കോലില്‍, തോമസ് മാളിയേക്കല്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടോം വടാന, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ശശി മണക്കാട്, എസ്എന്‍ഡിപി ശാഖാ സെക്രട്ടറി സജീവ് മുല്ലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചേര്‍പ്പുങ്കലില്‍ ഒരു നാഷണലൈസ്ഡ് ബാങ്ക് ശാഖ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ച ജയ്‌സണ്‍ ജൊസഫ് കളപ്പുരയെ അഭിനന്ദിച്ചു.
0 Comments