പെയിന്റിങ് ഇന്‍ഡസ്ട്രിയില്‍ 100 വര്‍ഷം പൂര്‍ത്തീകരിച്ച ബെര്‍ജര്‍ പെയിന്റ്‌സും 30 വര്‍ഷം പൂര്‍ത്തീകരിച്ച ചേര്‍പ്പുങ്കല്‍ ഞാവള്ളികുന്നേല്‍ ഗ്രൂപ്പും പെയിന്റിംഗ് കോണ്‍ട്രാക്ടേഴ്‌സുമായി ചേര്‍ന്നൊരുക്കുന്ന ഓണാഘോഷപരിപാടികളുടെ ഭാഗമായി ചിത്രരചനാ മത്സരം നടന്നു. കേരളവും ഓണവും പിന്നെ മഹാബലിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രരചനാ മത്സരം നടത്തിയത്. രാവിലെ 8 മുതല്‍ പാലാ ടൗണ്‍ ഹാളിലാണ് ചിത്രരചനാ മത്സരം നടന്നത്. മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വടം വലി ഉള്‍പ്പടെയുള്ള വിവിധ മത്സരങ്ങള്‍ ഒരുക്കിയിരുന്നു. മത്സരത്തില്‍ ഞാവള്ളിക്കുന്നേല്‍ ഗ്രൂപ്പിലെ സ്റ്റാഫും, പെയിന്റിംഗ് കോണ്‍ട്രാക്ടര്‍മാരും കുടുംബാംഗങ്ങളും ബെര്‍ജര്‍ ടീമും, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുമാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ജില്ലാപഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ സമ്മാനദാനംനിര്‍വ്വഹിച്ചു.


.webp)


0 Comments