പാലാ പൊന്‍കുന്നം റോഡില്‍ കടയത്ത് നിയന്ത്രണം വിട്ട കാര്‍ മൂന്ന് ബൈക്കുകള്‍ ഇടിച്ചു തെറിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളില്‍ ഇടിച്ചുകയറിയത്. അപകടത്തില്‍പെട്ട കാര്‍ മതിലിലും പോസ്റ്റിലും ഇടിച്ചുനില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. സംഭവത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് നിസ്സാര പരുക്കുകളേറ്റു.





0 Comments