Breaking...

9/recent/ticker-posts

Header Ads Widget

ബൈക്ക് മോഷ്ടിയ്ക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി



കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിനു സമീപം പുന്നയ്ക്കല്‍ ചുങ്കത്തില്‍ വീട്ടുമുറ്റത്തിരുന്ന ബൈക്ക് മോഷ്ടിയ്ക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി.  
ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. പുന്നയ്ക്കല്‍ ചുങ്കത്ത് റോഡരികിലെ എലുമ്പിലാശേരി വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് മോഷ്ടാവ് എടുത്തുകൊണ്ടു പോകാന്‍ ശ്രമിച്ചത്. 

സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ കണ്ടതോടെ  വീട്ടുകാര്‍ പുറത്ത് എത്തി  നാട്ടുകാരുടെ  സഹകരണത്തോടെ തെരച്ചില്‍ നടത്തി.  പനച്ചിക്കാട് പഞ്ചായത്തംഗം സി.വി ചാക്കോയുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ മോഷ്ടാവിനെ പിടികൂടിയത്. അസം സ്വദേശിയായ  ഇയാളെ ഈസ്റ്റ് പൊലീസിനു കൈമാറി. കോട്ടയം മൂലവട്ടം, ദിവാന്‍കവല, നാട്ടകം ഗസ്റ്റ് ഹൗസ് പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി ബൈക്കുകള്‍ മോഷണം പോയിരുന്നു. മൂലവട്ടം പ്രദേശത്തു വീട്ടുമുറ്റത്തു നിന്നും കഴിഞ്ഞ ദിവസം രാത്രിയില്‍ മോഷണം പോയ ബൈക്ക് പാമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പുന്നയ്ക്കല്‍ ചുങ്കം ഭാഗത്ത് നിന്ന് ബൈക്ക്മോഷണംനടന്നത്.

Post a Comment

0 Comments