Breaking...

9/recent/ticker-posts

Header Ads Widget

പാലാ രൂപതയിലെ എല്ലാ സ്‌കൂളുകളിലും പ്രതിഷേധം സംഘടിപ്പിച്ചു.



ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് നീതി നിഷേധവും,പ്രതിഷേധാര്‍ഹവുമാണെന്ന് പാലാ രൂപത കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയെയും അതുവഴി പൊതുവിദ്യാഭ്യാസത്തെയും തകര്‍ക്കുന്ന ഉത്തരവുകള്‍ പുന:പരിശോധിക്കുക, കോടതി വിധി അംഗീകരിച്ച് അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക എന്നീവിഷയങ്ങള്‍ ഉന്നയിച്ച് രൂപതയിലെ എല്ലാ സ്‌കൂളുകളിലും പ്രതിഷേധം സംഘടിപ്പിച്ചു.

 പാലാ രൂപതാ തല പ്രതിഷേധം പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ സെക്രട്ടറി ഫാദര്‍ ജോര്‍ജ് പുല്ലുകാലായില്‍  ഉദ്ഘാടനം ചെയ്തു.വര്‍ഷങ്ങളായി ജോലി ചെയ്തിട്ടും നിയമനം അംഗീകരിക്കപ്പെടാത്ത ആയിരക്കണക്കിന് അധ്യാപകരാണുള്ളത്. അധ്യാപക നിയമനങ്ങള്‍ അംഗീകരിച്ച് എത്രയും വേഗം പ്രശ്‌നപരിഹാരം ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ടീച്ചേഴ്‌സ് ഗില്‍ഡ് രൂപത ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് വരകുകാലപറമ്പില്‍, രൂപത പ്രസിഡന്റ് ജോബി കുളത്തറ ,സെക്രട്ടറി ഷിനു ആനത്താരക്കല്‍, റെജി കെ. മാത്യു, ഫാ. റെജിമോന്‍ സ്‌കറിയ, സി. ജാന്‍സി പീറ്റര്‍, സി. ലിസ്യൂ, സി. ലിന്‍സി എന്നിവര്‍ പ്രസംഗിച്ചു. പാലാ രൂപതയിലെ എല്ലാ സ്‌കൂളുകളിലും പ്രതിഷേധ ദിനം ആചരിച്ചു. 23 -ാം തീയതി ശനിയാഴ്ച കോട്ടയം കളക്ടറേറ്റിനു മുന്നില്‍ പാലാ, കാഞ്ഞിരപ്പള്ളി, കോട്ടയം, ചങ്ങനാശ്ശേരി, വിജയപുരം രൂപതകളുടെ ആഭിമുഖ്യത്തില്‍ വിപുലമായ അധ്യാപക മാര്‍ച്ചുംധര്‍ണയുംനടത്തും.

Post a Comment

0 Comments