രാമായണ മാസത്തില്‍ വീടുകള്‍ തോറുമുള്ള രാമായണ പാരായണം കലാമുകുളം ദേശത്തെ ഭക്തിസാന്ദ്രമാക്കി. ഉഴവൂര്‍ ഈസ്റ്റ്, കലാമുകുളം ശ്രീരാമ ഭക്തജന സമിതിയുടെ ആഭിമുഖ്യത്തിലാണ് കര്‍ക്കിടകം 1 മുതല്‍ 31 വരെ ഗ്രാമത്തിലെ ഭവനങ്ങളില്‍ വെച്ച് വൈകുന്നേരം 6.30 മുതല്‍ 8 മണി വരെ സന്ധ്യനാമ ജപം, ഭജന, രാമായണ പാരായണം എന്നിവ നടക്കുന്നത്. പാരായണം ചെയ്ത രാമായണ ഭാഗത്തെ അടിസ്ഥാനമാക്കി പ്രശ്‌നോത്തരിയും നടക്കുന്നു. കുട്ടികളും മുതിര്‍ന്നവരുമായി നിരവധി ആളുകള്‍ രാമായണ പാരായണത്തില്‍ പങ്കെടുക്കുന്നു. കുട്ടികള്‍ക്കായി രാമായണ പ്രശ്‌നോത്തരിയുമുണ്ട്. കര്‍ക്കിടകം 31ന് രാമായണ മാസാചരണ സമാപനത്തോടനുബന്ധിച്ച് രാമായണ പാരായണം, പ്രശ്‌നോത്തരി, സമ്മാനദാനം എന്നിവ നടക്കും.





0 Comments